പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍, കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്ന നരേന്ദ്ര മോഡി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും.

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്ന നരേന്ദ്ര മോഡി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. ഇതോടെ ഇന്നും നാളെയും എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഇന്ന് രാത്രി 9 മുതല്‍ 11 മണി വരെയും, നാളെ രാവിലെ 9 മുതല്‍ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി.

Exit mobile version