ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റം! വേഷം മാറി യുവതി ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് എടുക്കണം; ശ്രീകുമാരന്‍ തമ്പി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി എസ്പി മഞ്ജുവിനെ വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. വേഷം മാറി ശബരിമലയില്‍ സ്ത്രീ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അമ്പലം നാടകവേദിയല്ല. ആള്‍മാറാട്ടം ക്രിമിനല്‍കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

‘നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം.പക്ഷേ’ഒളിസേവ’ പാടില്ല; പ്രത്യേകിച്ചും ദേവാലയത്തില്‍ . മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ.ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണ്’

Exit mobile version