കെഎസ്ആര്‍ടിസി പെന്‍ഷന്‍ കേസ്; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി

സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി; താല്‍ക്കാലിക നിയമന കാലാവധി, പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നറിയിച്ച് കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിമാസം 110 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തനമെന്നും ഉത്തരവ് നടപ്പിലാക്കിയാല്‍ 420 കോടിയോളം അധിക ബാധ്യത ഉണ്ടാകുമെന്നുമാണ് കോര്‍പറേഷന്‍ വാദം.

നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്നു സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

Exit mobile version