കാര്യവട്ടം ക്യാംപസിനുള്ളിലെ അസ്ഥികൂടം; അവിനാശ് ആനന്ദ് ഒരുമാസം ഹോട്ടലിൽ താമസിച്ചിരുന്നെന്ന് ഉടമ; ഡിഎൻഎയിൽ പ്രതീക്ഷ അർപ്പിച്ച് പോലീസ്

തിരുവനന്തപുരം: കാര്യവട്ടം കാംപസിനുള്ളിലെവാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം അവിനാശ് ആനന്ദ് എന്നയാളുടേതാണെന്ന നിഗമനത്തിൽ പോലീസ്. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥികൂടം അവിനാശ് ആനന്ദിന്റേതാണോയെന്നു സ്ഥിരീകരിക്കാൻ പോലീസ് ഇയാൾ താമസിച്ച ഹോട്ടൽ ഉടമയെ വിളിപ്പിച്ചു സംഭവത്തിൽ പോലീസ് കൂടുതൽ വ്യക്തികളെ ചോദ്യംചെയ്തു വരികയാണ്. കഴക്കൂട്ടം സ്‌കൂളിനടുത്തെ ഹോട്ടലിലാണ് അവിനാശ് താമസിച്ചിരുന്നതെന്നാണ് വ്വരം. ഇയാൾ ഒരു മാസം അവിടെ താമസിച്ചെന്നും ഒന്നു രണ്ടു ദിവസം മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഉടമ പോലീസിനെ അറിയിച്ചു.

അസ്ഥികൂടം അവിനാശിന്റേതാണോയെന്ന് അറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ അയച്ചിരിക്കുകയാണ്. ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ALSO READ- ഒരു ദിവസത്തെ ലാഭം 14,61,217 രൂപ,വന്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി

ഇതിനിടെ, ജല അതോറിറ്റി, ടെക്നോപാർക്ക്, യൂണിവേഴ്സിറ്റി ജീവനക്കാർ എന്നിവരെയും പോലീസ് ചോദ്യംചെയ്തിരുന്നു. വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ ഏണി ജല അതോറിറ്റിയുടെ ജോലിക്കാർ കൊണ്ടുവച്ചതാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Exit mobile version