ഡ്രൈവിങ് ടെസ്റ്റില്‍ വന്‍ പരിഷ്‌കാരം, സര്‍ക്കുലര്‍ പുറത്തിറക്കി, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ വന്‍ പരിഷ്‌കാരം. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കി. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.കാര്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിനും കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണം. അതേസമയം, ടെസ്റ്റിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

also read:തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തില്‍ തൂക്കകാരന്‍ മാത്രമല്ല പ്രതി; അമ്മയേയും ക്ഷേത്രഭാരവാഹികളേയും പ്രതിയാക്കി കേസെടുത്തു

വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണം.

കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Exit mobile version