കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, ദമ്പതികള്‍ മരിച്ചു

ബൈക്ക് യാത്രികരായ വലവൂര്‍ സ്വദേശി പാറയില്‍ രാജന്‍, ഭാര്യ സീത എന്നിവരാണ് മരിച്ചത്.

കോട്ടയം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പാലാ ഉഴവൂര്‍ റൂട്ടില്‍ ഇടനാട് പോണ്ടനാം വയലിലായിരുന്നു അപകടം നടന്നത്. ബൈക്ക് യാത്രികരായ വലവൂര്‍ സ്വദേശി പാറയില്‍ രാജന്‍, ഭാര്യ സീത എന്നിവരാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസ്സിനടിയില്‍ പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Exit mobile version