കുഞ്ഞിന് മൂന്നടി ഉയരം, മെലിഞ്ഞശരീരം; കാണാതാവുമ്പോൾ ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്; വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറിൽ വിളിക്കുക

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയായ കുട്ടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ കേസ് എഫ്‌ഐആർ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം രാത്രിയാണ് തിരുവനന്തപുരം പേട്ടയിൽ ബിഹാർ സ്വദേശികളുടെ രണ്ട് വയസുകാരി മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്.

ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ഇന്നലെ പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. സംഭവത്തിൽ കേസെടുത്ത പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഓൾ സെയിന്റ്സ് കോളജിനു സമീപത്തുനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാണാതായ കുഞ്ഞിന‌ു ഹിന്ദി മാത്രമേ സംസാരിക്കാൻ അറിയൂ എന്നാണ് പൊലീസ് നൽകുന്ന വിവരം.

ALSO READ- സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, പരാതിയുമായി നാടോടി ദമ്പതികള്‍, അന്വേഷണം

കേരളാ അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണമാണ് പോലീസ് സംഘം നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

എന്തെങ്കിലും വിവം ലഭിച്ചാൽ വിവരമറിയിക്കേണ്ട മറ്റ് നമ്പറുകൾ:
9497 947107
9497960113
9497 980015
9497996988

Exit mobile version