ഗോഡ്‌സേയെ പ്രകീര്‍ത്തിച്ച അധ്യാപികയെ ചോദ്യം ചെയ്ത് പോലീസ്; 13 ന് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണം; അറസ്റ്റ് പിന്നീട് തീരുമാനിക്കും

കോഴിക്കോട്: രാഷ്ട്രപിതാവിനെ വധിച്ച നാഥുറാം ഗോഡ്‌സെ അഭിമാനമാണെന്ന പ്രകോപനപരമായ എഫ്ബി കമന്റിട്ട എന്‍ഐടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്തു. അധ്യാപിക ഷൈജ ആണ്ടവന്റെ വീട്ടിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. കുന്നമംഗലം പോലീസ് ഒരുമണിക്കൂറോളം അധ്യാപികയെ ചോദ്യം ചെയ്തതിന് ശേഷമാണ് മടങ്ങിയത്.

അധ്യാപികയ്‌ക്കെതിരെ കലാപ ആഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്‍ഐടിയിലെ എസ് എഫ് ഐ യുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 13 ന് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ-കൃഷിപ്പണിക്ക് വന്ന ദളിത് സ്ത്രീകള്‍ക്ക് ചായ കൊടുത്തത് ചിരട്ടയില്‍; വീഡിയോ വൈറലായി; തൊട്ടുകൂടായ്മ കാണിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

തുടര്‍ന്നാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കുകയെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി. എന്‍ഐടിയുടെ ആഭ്യന്തരഅന്വേഷണ റിപ്പോര്‍ട്ടിനു ശേഷമാകും വകുപ്പു തല നടപടിയെടുക്കുക. എന്‍ഐടിയില്‍ അധ്യാപികയ്ക്ക് എതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഷൈജ ആണ്ടവന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

Exit mobile version