അസഭ്യം പറഞ്ഞ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു, 39കാരന്‍ പിടിയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപി(40)നെ കുത്തിപ്പരിക്കേല്‍പ്പിച്ച പള്ളിപ്പാട് മലയില്‍ തെക്കതില്‍ ബിനേഷ് (39) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് നങ്ങ്യാര്‍കുളങ്ങര മാവേലിക്കര റോഡില്‍ വലിയകുഴി ഷാപ്പിന് സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ദിലീപ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

also read:കടബാധ്യത, പോലീസുദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍

ഷാപ്പില്‍ നിന്നും ഇറങ്ങി വന്ന ബിനേഷ് റോഡില്‍ നിന്ന ദിലീപിനെ, അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെല്‍മറ്റുകൊണ്ട് തലയുടെ പിന്‍ഭാഗത്ത് അടിക്കുകയായിരുന്നു.

പിന്നാലെ അരയില്‍ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോള്‍ഡറിന്റെ താഴെ കുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

Exit mobile version