തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന് സംഘം, രണ്ടുപേര്‍ കസ്റ്റഡിയില്‍

missing|bignewslive

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ കണ്ടെത്തി. മൂഴിക്കല്‍ സ്വദേശിയായ ഹര്‍ഷാദിനെയാണ് വയനാട് വൈത്തിരിയില്‍ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹര്‍ഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഘം 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഹര്‍ഷാദിനെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് തട്ടിക്കൊണ്ടു പോയവര്‍ ഹര്‍ഷാദിനെ വഴിയില്‍ ഉപേക്ഷിച്ചത്.

കഴിഞ്ഞ ദിവസം രാത്രി സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹര്‍ഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ഹര്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

Exit mobile version