താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: താത്കാലിക ജീവനക്കാരുടെ സേവന കാലാവധി, പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി. താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന വിധി നടപ്പാക്കിയാല്‍ 428 കോടി രൂപയോളം ബാധ്യത വരുമെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു.

നിലവില്‍ പ്രതിമാസം 110 കോടിയുടെ നഷ്ടത്തിലാണ് കോര്‍പ്പേറഷന്‍. ഹൈക്കോടതി വിധി കൂടി നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ച് പൂട്ടേണ്ടി വരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ നഷ്ടത്തിലാണങ്കില്‍ കെഎസ്ആര്‍ടിസി അടച്ച് പൂട്ടിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

Exit mobile version