നിയന്ത്രണംവിട്ട് ബൈക്ക് കുഴിയില്‍ വീണു, തൃശ്ശൂരില്‍ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലെ കുഴിയില്‍ വീണാണ് അപകടം.

തൃശ്ശൂര്‍: ബൈക്ക് നിയന്ത്രണംവിട്ട് കുഴിയില്‍ വീണ് ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം. വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ ജലീല്‍-റംല ദമ്പതികളുടെ മകന്‍ അബു താഹിറാണ് മരിച്ചത്. സുഹൃത്ത് പരക്കാട് മണപ്പാട് പറമ്പില്‍ കുഞ്ഞുമുഹമ്മദ്-ജസീല ദമ്പതികളുടെ മകന്‍ അനസ് (17) പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ചെറങ്കോണം വളവില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലെ കുഴിയില്‍ വീണാണ് അപകടം.

ഓടിക്കൂടിയ പ്രദേശവാസികള്‍ ഇരുവരെയും ഉടന്‍ തന്നെ വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബു താഹിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version