രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സോഷ്യല്‍മീഡിയയില്‍ വധഭീഷണി; കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ബിജെപി നേതാവും അഭിഭാഷകനുമായ രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിക്ക് എതിരെ വധ ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയെയാണ് (26) അറസ്റ്റ് ചെയ്തത്.

പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പോലീസ് പിടികൂടിയത്. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി നേരത്തെയും ചര്‍ച്ചയായിരുന്നു.

also read- വിപിഎന്‍ ഉപയോഗിച്ചുള്ള ഗെയിം, വീഡിയോ കോള്‍ ഒന്നും ഇനി വേണ്ട; യുഎഇയില്‍ നിയമലംഘിച്ചാല്‍ തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും

തുടര്‍ന്ന് ജഡ്ജിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ജഡ്ജിക്ക് നേരെ അധിക്ഷേപവും
ഭീഷണിയും മുഴക്കിയ മൂന്നു പേരെ മുന്‍പ് പിടികൂടുകയും ചെയ്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായത്.

Exit mobile version