ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് അപകടം, പത്താംക്ലാസ്സുകാരനും സുഹൃത്തിനും ദാരുണാന്ത്യം

കോട്ടയം : ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു. കോട്ടയം ജില്ലയിലാണ് സംഭവം.

പള്ളം കൊട്ടാരം റോഡില്‍ മറ്റത്തില്‍ ജോഷ്വാ ജോയല്‍ (15) , പ്ലസ് വണ്‍ വിദ്യാര്‍ഥി അബിഗേല്‍ എന്നിവരാണ് മരിച്ചത്. കോട്ടയം പവര്‍ ഹൗസ് ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

also read:അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പ്, കേരള വിരുദ്ധര്‍ക്കു നിരാശയുണ്ടാക്കുന്ന പുരോഗതി സംസ്ഥാനം കൈവരിച്ചുവെന്ന് ധനമന്ത്രി

ചെയിന്‍ പൊട്ടി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ ബൈക്ക്, എതിര്‍ ദിശയില്‍ നിന്നും എത്തിയ പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. വൈകിട്ട് 3.50 നായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Exit mobile version