പോലീസുദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂരില്‍ പോലീസുദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്‌ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു ആണ് മരിച്ചത്.

അമ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

also read:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി, അമ്മയുടെ സ്വപ്‌നം ഏറ്റുവാങ്ങാന്‍ കുഞ്ഞ് ആന്‌റിയ എത്തും, വൈകാരിക മുഹൂര്‍ത്തമെന്ന് മന്ത്രി

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

Exit mobile version