അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് തെറിച്ച് വീണു, തലയിടിച്ചത് പോസ്റ്റില്‍, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ അയിനൂരിലാണ് സംഭവം. പഴഞ്ഞി സ്വദേശിനി ആശാരി വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജയശ്രീയാണ് മരിച്ചത്.

അമ്പതുവയസ്സായിരുന്നു. ചീനിക്കല്‍ അമ്പലത്തിനു മുന്‍പില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 9.30നാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ബൈക്ക്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജയശ്രീയെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

also read:നിത്യ മേനോനോട് തോന്നിയത് സീരിയസ് പ്രണയം, അഞ്ചാറുവര്‍ഷം പുറകെ നടന്നിട്ടുണ്ട്, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

പഴഞ്ഞി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വീട്ടമ്മയുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരുക്കേറ്റത്തിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ ജയശ്രീ മരിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

also read:യുവതിയോട് അപമര്യാദയായി പെരുമാറി; അഡ്വ. ബി എ ആളൂരിനെതിരെ കേസ്

ബൈക്ക് കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്കേറ്റത്. നീതു, നിഖില എന്നിവരാണ് ജയശ്രീയുടെ മക്കള്‍.

Exit mobile version