റോഡുമുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിച്ചു, പ്രവാസലോകത്ത് മലയാളിയുവാവിന് ദാരുണാന്ത്യം

accident | bignewslive

ഷാര്‍ജ: മലയാളി യുവാവിന് വാഹനാപകടത്തില്‍ പ്രവാസലോകത്ത് ദാരുണാന്ത്യം. യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.

പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ ആണ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.20 വര്‍ഷമായി പ്രവാസിയാണ്.

അജ്മാനില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ബദറുദ്ദീന്‍. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.

സര്‍വീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിതാവ്: പരേതനായ ഉസ്മാന്‍, മാതാവ്: ബീഫാത്തു, ഭാര്യ: സുനീറ മക്കള്‍ സബാ ഷഹലിന്‍, സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍ ബദര്‍.

Exit mobile version