തിയേറ്റർ കെട്ടിടം സന്ദർശിക്കുന്നതിനിടെ മുകളിൽ നിന്നും കാൽതെന്നി വീണു; മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ കെഒ ജോസഫ് മരണപ്പെട്ടു

കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുൾപ്പടെയുള്ള നിരവധി തിയേറ്റർ-സ്‌ക്രീൻ ഉടമ കിഴുക്കാരകാട്ട് കെഒ ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ് 74) മരണപ്പെട്ടു. തൃശ്ശൂരിൽ വെച്ചുണ്ടായ ഒരു അപകടത്തിലാണ് ജോസഫിന്റെ മരണം.

എറണാകുളത്ത് പോയി മടങ്ങുന്നതിനിടെയാണ് തൃശൂരിലെ ഒരു തിയേറ്റർ കെട്ടിടം കാണാനായി ഇറങ്ങിയത്. ഈ തിയേറ്റർ സന്ദർശിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

തറയിലേക്ക് തലയടിച്ചുവീണ ഇദ്ദേഹത്തെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചതോടെ നിലവഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതശരീരം ഉച്ചകഴിഞ്ഞ് മുക്കത്ത് എത്തിക്കും. കോഴിക്കോട് മുക്കത്ത് അഭിലാഷ് തിയേറ്റർ സ്ഥാപിച്ചാണ് കെഒ ജോസഫ് തിയേറ്റർ വ്യവസായ രംഗത്തേക്ക് എത്തിയത്.

ALSO READ- ശുശ്രൂഷ ലഭിക്കാതെ വൃദ്ധമാതാവിന് ദാരുണമരണം; മകനെതിരെ നടപടിയെടുത്ത് കേരളാ ബാങ്ക്; സസ്‌പെൻഷൻ

മുക്കത്തെ തിയേറ്ററുകൾ കൂടാതെ കൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്‌സ് തിയറ്റർ, റോസ് തിയേറ്ററുകൾ എന്നിവയിലായി എട്ടോളം സ്‌ക്രീനുകളും കെഒ ജോസഫിന്റേതാണ്.

Exit mobile version