കൊടുങ്ങല്ലൂരില്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു, പരിഭ്രാന്തരായി നാട്ടുകാര്‍, ഉത്സവപന്തല്‍ തകര്‍ത്തു

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം.

പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

also read:ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന് സഹായവുമായി എംഎ യൂസഫലി, ദീര്‍ഘകാല ആവശ്യമായിരുന്ന സോളാര്‍ എന്‍ര്‍ജി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കി പത്ത് ലക്ഷം രൂപ കൈമാറി ലുലുഗ്രൂപ്പ്

പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനയെഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം. ഇടഞ്ഞ ആന ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ തകര്‍ത്തു.

ഇതുകണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. പാപ്പാന്‍മാരാണ് ആനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ക്ഷേത്രവളപ്പിലുള്ള മരത്തില്‍ തളച്ചത്. ഇതേ ആന കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇടഞ്ഞിരുന്നു.

Exit mobile version