പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ താരമായി മലയാളി വിദ്യാര്‍ത്ഥിനി, തിളങ്ങിയത് അവതാരകയായി

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മലയാളി വിദ്യാര്‍ത്ഥിനി. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്ന എന്‍ നാഥിനാണ് ഈ സുവര്‍ണ്ണാവസരം ലഭിച്ചത്.

ഏറെ നാളത്തെ പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം മേഘ്ന എത്തിയത്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കാനുള്ള കഴിവ് മേഘ്‌നയ്ക്കുണ്ട്.

also read:തീര്‍ത്ഥാടകരുടെ തിരക്ക്, കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

സ്‌കൂള്‍ അധികൃതരാണ് മേഘ്‌നയുടെ വീഡിയോ വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. പരീക്ഷാ പേ ചര്‍ച്ചയുടെ ആരംഭത്തില്‍ നടന്ന കലാപരിപാടിയില്‍ കലാ ഉത്സവ് ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ മൂന്ന് കുട്ടികള്‍ ഭാഗമായിരുന്നു.

കണ്ണൂര്‍ എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസല്‍ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വിഎച്ച്എസ്എസിലെ ടി വിദിന്‍, എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ എന്‍ ആര്‍ നിരഞ്ജന്‍ എന്നിവരാണവര്‍.

Exit mobile version