ഭാഗ്യ സുരേഷിനെ ആശംസകളറിയിക്കാൻ കുടുംബസമേതം സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ; വിഭവസമൃദ്ധമായ സദ്യ വിളമ്പി താരകുടുംബം

ഭാഗ്യ സുരേഷിന്റെ വിവാഹശേഷം സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ താരത്തിന്റെ വീടായ ‘ലക്ഷ്മി’യിലേക്ക് കുടുംബസമേതമാണ് ഗവർണർ എത്തിയത്.


ഗവർണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് സ്വീകരിച്ചു. വിഭവസമൃദ്ധമായ സദ്യയും താരകുടുംബം ഗവർണർക്കായി വിളമ്പി. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയെയും ഭർത്താവ് ശ്രേയസിനെയും നേരിട്ടെത്തി ആശംസകൾ അറിയിക്കാനാണ് ഗവർണർ ലക്ഷ്മിയിലെത്തിയത്.

ഏറെ നേരം ഇവർക്കൊപ്പം സമയം ചെലവിട്ട ഗവർണർ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവർണറുടെ സന്ദർശനത്തിന്റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തിയ ഗവർണർ യുവദമ്പതികൾക്ക് ഒപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്.

ALSO READ- ‘മലയാളത്തിൽ ഇല്ല, തമിഴിൽ വെച്ച് മോശം അനുഭവം ഉണ്ടായി; ഒരു നടൻ മോശമായി പെരുമാറി; തോറ്റ് പിന്മാറരുതെന്നാണ് സതീഷ് പറഞ്ഞത്’: മാലാ പാർവതി

”ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.”-സുരേഷ് ഗോപി കുറിച്ചു.

Exit mobile version