മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹയർ സെക്കൻഡറി അധ്യാപിക മരിച്ചു

കോഴിക്കോട്: പന്തീരങ്കാവിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പെരുമണ്ണ ചിറ്റ്യേടത്ത് സൈജിയാണ് (49) ഇന്നു പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ശനിയാഴ്ച ജോലികഴിഞ്ഞു മകനോടൊപ്പം ബൈക്കിൽ മടങ്ങുമ്പോൾ സൈജി തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയാണ്. പരേതരായ മടവൂർ കോയപറമ്പത്ത് മാധവൻ വൈദ്യരുടെയും മാധവിയുടെയും മകളാണ്. ഭർത്താവ്: അനിൽകുമാർ (റിട്ട: വെള്ളായിക്കോട് എഎം എൽപി സ്‌കൂൾ) മക്കൾ: അൽക്ക (മെട്രോ ഹോസ്പിറ്റൽ) ആൽവിൻ (വിദ്യാർഥി).

Exit mobile version