മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കും, പുതിയ തീരുമാനമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ഡെറാഡൂണ്‍: മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്.

പുതിയ പാഠ്യപദ്ധതി ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Also Read:വായില്‍ ടേപ്പ് ഒട്ടിച്ചു, മുഖത്ത് സ്‌പ്രേ അടിച്ച് മയക്കി, ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചത് നിരവധി തവണ, 52കാരന്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ മാര്‍ച്ച് മുതല്‍ അവതരിപ്പിക്കും.

വഖഫ് ബോര്‍ഡ് ചെയര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:വായില്‍ ടേപ്പ് ഒട്ടിച്ചു, മുഖത്ത് സ്‌പ്രേ അടിച്ച് മയക്കി, ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചത് നിരവധി തവണ, 52കാരന്‍ അറസ്റ്റില്‍

ശ്രീരാമന്‍ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version