മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു, വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേരള ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

ദീപകിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നാദാപുരം: വിദ്യാര്‍ത്ഥിനിയെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ കാണിച്ചെന്ന പരാതിയില്‍ കേരള ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരന്‍ ദീപക് സുരേഷിനെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഡിസംബര്‍ 19നായിരുന്നു സംഭവം. വളയം പോലീസ് കേസ് എടുത്തതോടെ പ്രതി ഒളിവില്‍ പോയി.

ALSO READ തൃശ്ശൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടര്‍ന്ന് ദീപക് സുരേഷ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ദീപകിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Exit mobile version