കുടുംബ വഴക്ക്, അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്‍; അറസ്റ്റ്

മകന്‍ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി വാസുദേവനാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റ വാസുദേവനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പോലീസ് പറഞ്ഞു.

Exit mobile version