തൃശ്ശൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്.

തൃശ്ശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

കിടപ്പുമുറിയില്‍ സാന്ദ്രയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ് മരിച്ച സാന്ദ്ര. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്. സംസ്‌കാരം പിന്നീട്.

Exit mobile version