ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി, പരിഭ്രാന്തരായി നാട്ടുകാര്‍, തളച്ചത് മണിക്കൂറുകള്‍ക്ക് ശേഷം

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. വിരണ്ടോടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന ഒരു പെട്ടിക്കട ആന തകര്‍ത്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പെലക്കാട് പയ്യൂര്‍ മഹര്‍ഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ആണ് വിരണ്ടോടിയത്. ഇതോടെ നാട്ടുകാരെല്ലാം പരിഭ്രാന്തരായി ചിതറിയോടി. ഉത്സവത്തിന് ശേഷം രാവിലെ ആനയെ ലോറിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം.

also read:തിരക്കുള്ള ബസ്സില്‍ കയറി, നാല് മാസം പ്രായമായ കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു യാത്രക്കാരിയെ ഏല്‍പ്പിപ്പു, അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി മുങ്ങി യുവതി, നടുക്കം

റോഡരികിലുണ്ടായിരുന്ന ഒരു പെട്ടിക്കട ആന തകര്‍ത്തു. പുലര്‍ച്ചെ കൂട്ടിയെഴുന്നള്ളിപ്പിന് ശേഷമായിരുന്നു സംഭവം. ഒന്നര കിലോമീറ്റര്‍ അകലെയാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. ഇവിടേക്ക് ആനയെ കൊണ്ടുപോകുകയായിരുന്നു.

അതിനിടെ ആന വിരണ്ടോടുകയായിരുന്നു. ഇതുകണ്ട് ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളും പേടിച്ചോടി. അരമണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച ആനയെ പിന്നീട് പാപ്പാന്മാരും കുന്നംകുളം എലിഫെന്റ് സ്‌ക്വാഡുമെത്തി തളച്ചു.

Exit mobile version