സ്വര്‍ണക്കടത്തല്‍ വേറെ ലെവല്‍! അപ്പച്ചട്ടിയില്‍ ഡിസ്‌ക് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് യുവതി; കൈയ്യോടെ പിടികൂടി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ്

കൊണ്ടോട്ടി: വിദേശത്ത് നിന്ന് സ്വര്‍ണം കടത്താന്‍ അതിബുദ്ധി ഉപയോഗിച്ച യുവതി പിടിയില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെയാണ് യുവതി പിടിയിലായത്.

അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നുനടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ ബീനയെ സംശയത്തെ തുടര്‍ന്നാണ് പരിശോധിച്ചത.് സ്വര്‍ണക്കടത്ത് സംബന്ധിച്ച് നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്ാണ് ഇവരുടെ ബാഗേജ് പരിശോധിച്ചത്.

also read- മക്കളും ബന്ധുക്കളും സംരക്ഷിക്കാനില്ലാതെ മരണത്തിന് കീഴടങ്ങിയ അന്നക്കുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി; ബസ് സ്റ്റാന്‍ഡില്‍ പൊതുദര്‍ശനം, കളക്ടറും സബ് കളക്ടറുമെത്തി

തുടര്‍ന്നാണ് ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തിയത്. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വര്‍ണം പിടിച്ചെടുത്തത്.

Exit mobile version