സുരേഷ് ഗോപി കല്യാണം മുടക്കിയല്ല; വിവാഹങ്ങൾ മാറ്റി വെച്ചെന്ന വാദം മറുപടി അർഹിക്കുന്നില്ല; ഗുരുവായൂരിൽ മുഹൂർത്തം നോക്കാറില്ല: കെ സുരേന്ദ്രൻ

തൃശൂർ: ഗുരുവായൂരിൽ നടക്കുന്ന നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തും. മോഡിയുടെ സന്ദർശന പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ മാറ്റിവെച്ചെന്ന പ്രചാരണം മറുപടി അർഹിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

സുരേഷ് ഗോപി കല്യാണം മുടക്കിയല്ലെന്ന് സൈബർ കമ്മികൾ മനസിലാക്കണം. ഗുരുവായൂരിൽ കല്യാണങ്ങൾക്ക് മുഹൂർത്തം ഇല്ലെന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു. നരേന്ദ്രമോഡി വരുന്നത് പ്രമാണിച്ച് ഗുരുവായൂരിൽ 12 വിവാഹങ്ങളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. എന്നാൽ ഗുരുവായൂരിൽ വിവാഹം നടത്താൻ മുഹൂർത്തം നോക്കാറില്ലെന്നും പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തിൽ മാത്രമേ മാറ്റമുള്ളൂവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നു.

വിവാഹ സമയത്തിൽ മാത്രമേ മാറ്റമുള്ളൂ. ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും ഗുരുവായൂരിൽ വച്ച് തന്നെ നടക്കുമെന്ന് ദേവസ്വംബോർഡും പോലീസും വ്യക്തമാക്കിയിട്ടുണ്ട് എന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുരേഷ്ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും എന്നാൽ വാസ്തവമല്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്നും സുരേന്ദ്രൻ കുറപ്പിൽ വ്യക്തമാക്കുന്നു.

ALSO READ- ലോക്ക്ഡൗൺ കാലത്ത് മാറ്റിവെച്ച ആഘോഷം; ഒടുവിൽ വിവാഹിതയായി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ

ഈ മാസം 17നാണ് മോഡി ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി എത്തുന്നത്. അതിനുശേഷം കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. തൃശ്ശൂരിൽ വിവിധ സാമുദായിക നേതാക്കളുമായി ചർച്ച നടത്തുന്നതിനും സാധ്യതകൾ ഉണ്ട്.

Exit mobile version