മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിലായിരിക്കും കബറടക്കമെന്ന് ബന്ധുക്കൾ അറിയിച്ചു.

ടിഎച്ച് മുസ്തഫ, കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്റും അഞ്ച് തവണ എംഎൽഎയുമായിരുന്നു.

യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം പിന്നീട്, കെപിസിസി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് അസംബ്ലിയിലെത്തി.

Exit mobile version