ദൂരദര്‍ശന്‍ ലൈവ് പരിപാടിക്കിടെ കുഴഞ്ഞുവീണു, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് അനി എസ് ദാസ്. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദര്‍ശന്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

also read:തോമസ് ചാഴികാടന്‍ എംപിയുടെ മാസങ്ങള്‍ നീണ്ട പോരാട്ടം, കോട്ടയത്ത് വീണ്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി! രാഷ്ട്രീയ മുതലെടുപ്പ് നടത്താനൊരുങ്ങിയവര്‍ക്ക് വന്‍ തിരിച്ചടി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ മേധാവി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

Exit mobile version