ഒരു മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കടന്ന് കേരളാ പോലീസിന്റെ പേജ്; മറികടന്നത് ന്യൂയോര്‍ക്ക് പോലീസിന്റെ റെക്കോര്‍ഡ്, ഔദ്യോഗികമായി അറിയിക്കുന്ന ചടങ്ങില്‍ പേജിന് പിന്നില്‍ ഉള്ളവരെയും ആദരിക്കും!

ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

തിരുവനന്തപുരം: ന്യൂയോര്‍ക്ക് പോലീസിനെ കടത്തി വെട്ടി 10 ലക്ഷം ലൈക്കുകള്‍ സ്വന്തമാക്കി മുന്നോട്ട് കുതിച്ച് പാഞ്ഞ് കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഗൗവമേറിയ ആശയങ്ങള്‍ നര്‍മ്മം കലര്‍ത്തി ട്രോള്‍ രൂപേണ അവതിപ്പിച്ചും ജനങ്ങളുമായി സംവദിച്ചുമാണ് ലൈക്കുകള്‍ വാരിക്കൂട്ടി പേജ് മുന്‍പോട്ട് കുതിയ്ക്കുന്നത്.

ഇതിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പോലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

പുതുവര്‍ഷം പിറക്കുമ്പോള്‍ പത്ത് ലക്ഷം ലൈക്ക് എന്നായിരുന്നു പോലീസ് ലക്ഷ്യമിട്ടിരുന്നത്. കുറച്ച് ലൈക്കുകള്‍ കുറഞ്ഞു, എന്നിരുന്നാലും രണ്ടാമത്തെ ആഴ്ച വരുമ്പോഴേയ്ക്കും പോലീസ് ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി പോലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവത്കരണം, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നന്നതിന് വേണ്ടിയാണ് കേരള പോലീസ് പേജ് ആംഭിച്ചത്. ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നുമുണ്ട്.

Exit mobile version