‘ആമ്പിളയാനാ വണ്ടിയെ തൊട് റാ..’,സ്‌റ്റൈല്‍ ഏറ്റെടുത്ത് കേരളാ പോലീസും..!നെറ്റിചുളിച്ച് മുണ്ട് മടക്കിക്കുത്തി പാഞ്ഞടുത്തു സമരക്കാര്‍, 2 അടി മുന്നോട്ട് വച്ച് പോലീസ്, ഇനി വണ്ടി തടഞ്ഞാല്‍… കണ്ടം വഴി ഓടി സമരക്കാര്‍

തിരുവനന്തപുരം: സമരക്കാര്‍ക്ക് പുല്ലുവിലയാണ് കേരളത്തില്‍ ഇപ്പോള്‍. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സമരത്തില്‍ സുനാമിപോലെ ആര്‍ത്തിരമ്പി വന്ന സമരക്കാരെ ഒറ്റയ്ക്ക് നിന്ന് പൊരുതി വിരട്ടി ഓടിച്ച പോലാസ് ഉദ്യോഗസ്ഥനെ മാതൃകയാക്കിയിരിക്കുകയാണ് നമ്മുടെ മിടുക്കന്‍ പോലീസുകാരും.

‘ആമ്പിളയാനാ വണ്ടിയെ തൊട് റാ.. പാപ്പോം ‘ എന്ന് പറഞ്ഞ് സമരക്കാരുടെ മുട്ടുവിറപ്പിച്ച കളിയിക്കാവിള എസ്‌ഐ മോഹന അയ്യരാണ് യുവാക്കളുടെ ഹീറോ.. കുട്ടികള്‍ക്ക് വരെ ഈ തമിഴ് ഡയലോഗ് ഇപ്പോള്‍ പ്രിയമാണ്. എന്നാല്‍ അത്തരത്തില്‍ ഒരു ഹീറോയിസം തിരുവനന്തപുരം തമ്പാനൂരിലും ഉണ്ടായി. പണിമുടക്കിന്റെ പേരില്‍ പാവം ജനത്തെ വലയ്ക്കാന്‍ എത്തിയതായിരുന്നു സമരക്കാര്‍. നെറ്റിചുളിച്ച് മുണ്ട് മടക്കി ക്കുത്തി ഓട്ടോയിലും കാറിലും എത്തിയവരുടെ മാര്‍ഗം മുടക്കാനായി പാഞ്ഞടുത്തു സമരക്കാര്‍. പിന്നെ തടയാന്‍ ചെന്ന പോലീസിന് നേരെ തിരിഞ്ഞു.

എന്നാല്‍ തോറ്റ് പിന്മാറാനല്ല, 2 അടി മുന്നോട്ട് വച്ച് പോലീസ് പറഞ്ഞു.. ‘വണ്ടി തടയില്ലെന്ന് നേതാക്കന്മാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്, ഇനി തടഞ്ഞാല്‍ പിടിച്ചകത്തിടും’.. പോലീസിന്റെ ധൈര്യത്തില്‍ സമരക്കാര്‍ ഭയന്നു. പലവഴിക്ക് പിരിഞ്ഞു.

Exit mobile version