സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചു, പിന്നാലെ തര്‍ക്കം, അടിയേറ്റ് 62കാരന് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റയാള്‍ മരിച്ചു. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഹരിപ്പാട് കാരിച്ചാലില്‍ സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കമുണ്ടായത്.

സംഭവത്തില്‍ അറുപത്തിരണ്ടുകാരനായ കാരിച്ചാല്‍ തുണ്ടില്‍ ടിഎം ജോസഫാണ് മരിച്ചത്. ജോസഫിനെ അടിച്ച വീയപുരം നന്ദഗിരി കോളനിയിലെ ദയാനന്ദനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

also read:തിരുവനന്തപുരത്ത് കൂട്ടമായെത്തിയ തെരുവ് നായയുടെ ആക്രമണത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, ഗുരുതരം

കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് സംഭവം. എഫ്‌സിഐ ഗോഡൗണിലെ ജോലിക്കാരനായ ദയാനന്ദന്‍ സഞ്ചരിച്ച സ്‌കൂട്ടറും ജോസഫ് സഞ്ചരിച്ച സൈക്കിളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

കാരിച്ചാല്‍ അച്ചന്‍ മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. ഹരിപ്പാട് വീയപുരം ഭാഗത്തേക്ക് സൈക്കിളില്‍ വരികയായിരുന്നു ജോസഫ്. അപകടം സംഭവിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായി.

also read:എല്ലാ മാസവും 1000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടിലെത്തും; പദ്ധതിയില്‍ 2 ലക്ഷം പേരെ കൂടി ഉള്‍പ്പെടുത്തി

ഇതിനിടെ ദയാനന്ദന്റെ അടിയേറ്റ് ജോസഫ് വീഴുകയായിരുന്നു. ബോധരഹിതനായ ജോസഫിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Exit mobile version