പോലീസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് ഏറെനാളായി പൂട്ടിക്കിടന്ന ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്ത്

കാസര്‍കോട്: കാസര്‍കോട് പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്.

സുധീഷ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്.

also read:ട്രെയിന്‍ യാത്രയില്‍ സഹയാത്രികന്റെ കൈയ്യില്‍ നിന്ന് ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റു, റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

ആശുപത്രിക്കെട്ടിടം ഏറെനാളായി പൂട്ടിക്കിടക്കുകയായിരുന്നു. കെട്ടിടത്തിന്റെ വളപ്പില്‍ ഒരാള്‍ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. നേരത്തെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലായിരുന്ന സുധീഷ് നടപടികള്‍ നേരിട്ടതിന്റെ ഭാഗമായാണ് എആര്‍ ക്യാമ്പിലേക്കെത്തിയതെന്നാണ് വിവരം.

also read:അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി; കേസെടുത്ത് പോലീസ്

സുധീഷ് അടുത്തിടെയായി മെഡിക്കല്‍ അവധിയിലായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version