പുതുവത്സരാഘോഷം അതിരുകടക്കേണ്ട, തിരുവനന്തപുരത്ത് കർശന സുരക്ഷ, ഡിജെ പാർട്ടികൾ മുൻകൂട്ടി അറിയിക്കണം; മാനവീയം വീഥി 12.30 വരെ മാത്രം

തിരുവനന്തപുരം: നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് കനത്ത തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ നിയന്ത്രങ്ങളും സുരക്ഷയും ഒരുക്കാൻ പോലീസ്. ഡിസിപി സിഎച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. നഗരത്തിലെ ഹോട്ടലുകൾ, മാളുകൾ, ബീച്ചുകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കും.

ഇവിടങ്ങളിൽ ഉൾപ്പടെ ഡിജെ പാർട്ടികൾ നടത്തുന്നവർ പോലീസിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കൽ, വിൽപന എന്നിവ പിടിക്കപ്പെട്ടാൽ കനത്ത നടപടികൾ നേരിടേണ്ടി വരും. പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തും, വാഹനങ്ങൾ കണ്ടുകെട്ടി ലൈസൻസ് റദ്ദാക്കുന്ന നടപടികൾ കൈക്കൊള്ളും.

വാഹനങ്ങൾ പാർക്ക് ചെയ്ത് പരിപാടികൾ കാണാൻ പോകുന്നവർ ഫോൺ നമ്പർ വാഹനത്തിനുമേൽ പ്രദർശിപ്പിക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

ALSO READ- ‘ഭക്ഷണം കഴിക്കാൻ ഒരിക്കലെങ്കിലും പാകിസ്താനിൽ പോകണം’; പ്രിയം തുറന്ന് പറഞ്ഞ് ധോണി; എന്തൊക്കെ പറഞ്ഞാലും അങ്ങോട്ടേക്ക് ഇല്ലെന്ന് സുഹൃത്ത്; വൈറൽ

അതേസമയം, നേരത്തെ നൈറ്റ് ലൈഫ് ഉണ്ടായിരുന്ന മാനവീയംവീഥിയിൽ 12.30 വരെമാത്രമാവും ആഘോഷങ്ങൾക്ക് അനുമതി. ഇവിടെ മഫ്തിയിലും പോലീസിനെ വിന്യസിക്കും. മാനവീയത്തിനായി ഒരുപ്രത്യേക നിയമവും നിർമിച്ചിട്ടില്ലെന്നും മാനവീയം ഇന്ത്യക്കുപുറത്തല്ലെന്നുമാണ് ഡിസിപി വിശദീകരിച്ചത്.

Exit mobile version