ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിന് ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി.

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് 4 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിന് ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ-പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചിരിക്കുന്നത്. ഗണേഷ് കുമാര്‍ ദൈവനാമത്തിലും കടന്നപ്പള്ളി രാമചന്ദ്രന്‍ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തതത്.

അതേസമയം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

Exit mobile version