സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതി; കാക്കൂർ സിഐയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവ് നൽകിയ പരാതിയിൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. സിഐ എം.സനൽരാജിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി സമർപ്പിച്ചിരുന്നു.

ALSO READ- വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍: എല്ലാകുറ്റങ്ങളും തെളിഞ്ഞു

തുടർന്ന്, കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡിവൈഎസ്പി നടത്തിയ വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് നടപടി കൈക്കൊണ്ടത്. ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ ഉത്തരമേഖല ഐജിയാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. പരാതിക്കാരന്റെ ഭാര്യയായ പോലീസ് ഉദ്യോഗസ്ഥയെ മറ്റൊരു സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.

Exit mobile version