കോഴി ഫാമിന്റെ മറവില്‍ വന്‍ വ്യാജമദ്യ നിര്‍മാണം, ബിജെപി മുന്‍ പഞ്ചായത്തംഗം അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

വെള്ളാഞ്ചിറയിലാണ് വ്യാജ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തിയത്.

തൃശൂര്‍: തൃശ്ശൂരില്‍ വന്‍ വ്യാജ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി. വെള്ളാഞ്ചിറയിലാണ് വ്യാജ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തിയത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി മുന്‍ പഞ്ചായത്തംഗം കെ പി എ സി ലാല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റ് ചെയ്തു. നാടക നടന്‍ കൂടിയാണ് അറസ്റ്റിലായ ലാല്‍.

Exit mobile version