പോലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍, കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍

കൊച്ചി: പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്താണ് സംഭവം. ഗ്രേഡ് എസ്‌ഐയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളം ഞാറക്കല്‍ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:തുമ്പയിലെ ബൈക്കപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

അദ്ദേഹം കരള്‍ സംബന്ധമായ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏറെ മദ്യപിച്ചിരുന്നതായാണ് പൊലീസുകാര്‍ പറയുന്നത്.

തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്ന് കരുതുന്നുവെന്നും പൊലീസുകാര്‍ പറയുന്നു. വീട്ടിലെ മുറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ ഷിബുവിനെ കണ്ടെത്തിയത്.

Exit mobile version