ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു, നാല് അയ്യപ്പഭക്തര്‍ക്ക് പരിക്ക്, അപകടം വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. പത്തനംതിട്ട ജില്ലയിലെ എരുമേലിയിലാണ് സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. എരുമേലിയിലെ കണമലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

also read:കര്‍ണടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നു, നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന ഉടന്‍ പൊലീസെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വാഹനം കരയ്ക്കു കയറ്റി.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡ് മൈതാനത്ത് നിന്നും വാഹനം എടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

Exit mobile version