കോവിഡ് കേസുകള്‍ കൂടുന്നു, 265 പേര്‍ക്ക് കൂടി വൈറസ് ബാധ

covid| bignewslive

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളത്തില്‍ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി.

ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

also read:ഓസ്‌കര്‍ പ്രതീക്ഷ അവസാനിച്ചു: ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയത് കേരളത്തിലാണ്.

സംസ്ഥാനത്ത് ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.

Exit mobile version