കനത്ത മഴ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയായി

mullapperiyar| bignewslive

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ ജലനിരപ്പ് 137 അടിയായി.

142 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ ദിവസങ്ങളിലായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ശക്തമായ മഴയാണ് പെയ്തത്.

also read:മത്സരിച്ച് തോല്‍ക്കാനില്ല, ഇത്തവണ കേരളത്തില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം.

ഇതേത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. മധ്യ, തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്.

Exit mobile version