മത്സരിച്ച് തോല്‍ക്കാനില്ല, ഇത്തവണ കേരളത്തില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം.

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ മത്സരിച്ച് തോല്‍ക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

ബിജെപിക്ക് കേരളത്തില്‍ മൂന്നോ നാലോ മണ്ഡലങ്ങളില്‍ മാത്രമാണ് സാധ്യതയുള്ളത്. മണിപ്പൂര്‍ കലാപം ഉയര്‍ത്തിയുള്ള പ്രതിപക്ഷ വിമര്‍ശനം കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയായേക്കാമെന്നും കണ്ണന്താനം പറഞ്ഞു.

also read:അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, 40കിമീ വേഗതയില്‍ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

അതേസമയം, ദേശീയ നേതൃത്വം അവസാന നിമിഷം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുമോയെന്ന് ഭയമുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. നേരത്തെ റബര്‍ വില, മുല്ലപ്പെരിയാര്‍ അടക്കമുള്ള വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനായി കണ്ണന്താനം ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.

എന്നാല്‍ ആ നിര്‍ദേശങ്ങള്‍ ബിജെപി നേതൃത്വം പരിഗണിക്കാത്തതില്‍ അല്‍ഫോണ്‍സ് കണ്ണന്താനം കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് ഇത്തവണ പ്രാക്ടിക്കലായി ചിന്തിക്കാനാണ് കണ്ണന്താനത്തിന്റെ തീരുമാനം.

Exit mobile version