ഭര്‍തൃ വീട്ടിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് 26കാരി

കണ്ണൂര്‍: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലാണ് സംഭവം. ചൊക്ലിയില്‍ പെട്ടിപ്പാലം സ്വദേശി ഷഫ്‌നയാണ് മരിച്ചത്.

ഇരുപത്തിയാറ് വയസ്സായിരുന്നു. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ഷഫ്‌ന. പുല്ലാക്കരയിലെ ഭര്‍തൃ വീട്ടിലെ കിണറ്റിലാണ് ഷഫ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: തിരിച്ചടവ് മുടങ്ങി, പിന്നാലെ നിരന്തരം ഭീഷണി, മൈക്രോ ഫിനാന്‍സ് വായ്പയില്‍ കുടുങ്ങിയ യുവാവ് ജീവനൊടുക്കി

റിയാസിനും ഷഫ്‌നയ്ക്കും നാല് വയസുള്ള മകളുണ്ട്. വീട്ടുകാരാണ് ഷഫ്‌നയുടെ മൃതദേഹം കിണറ്റില്‍ കണ്ടത്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിനു കേസെടുത്ത് ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version