നിയന്ത്രണം വിട്ട് ബസ്സ് പാറക്കെട്ടിലേക്ക് ഇടിച്ചു കയറി അപകടം, 15 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

തൊടുപുഴ: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്ക്. ഇടുക്കിയിലെ പൂപ്പാറയ്ക്ക് സമീപത്തുവെച്ചാണ് അപകടം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മധുരയില്‍ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

also read: ‘അർജുൻ റെഡ്ഡി’ യാഥാർഥ്യമാക്കാൻ 36 ഏക്കർ സ്ഥലം വിറ്റു; 1.5 കോടി സമാഹരിച്ച് സിനിമ പൂർത്തിയാക്കിയത് പറഞ്ഞ് സന്ദീപ് റെഡ്ഡി വാങ്ക

നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളില്‍ ഇതുവഴി വന്നവരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version