മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ ഹൈക്കോടതിയില്‍

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാതാരം തൃഷക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കേസില്‍ കുടുങ്ങിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടത്തിന് കേസുമായി ഹൈക്കോടതിയില്‍. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

തൃഷ, നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു മന്‍സൂര്‍ അലിഖാന്‍ കേസ് ഫയല്‍ ചെയ്തത്.

also read: ഇന്നും ശക്തമായ മഴ, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തമാശയായി താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ആ വിഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും മന്‍സൂര്‍ അലിഖാന്‍ ആരോപിക്കുന്നു.

അടുത്തയിടെ തിയ്യേറ്ററിലെത്തിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു മന്‍സൂര്‍ അലിഖാന്‍ തൃഷയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. ഇത് പിന്നീട് വലിയ വിവാദമാവുകയായിരുന്നു.

also read: കടുവയെ നരഭോജിയായി പ്രഖ്യാപിക്കും: മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം

അടുത്തിടെ വിഷയത്തില്‍ മന്‍സൂര്‍ അലി ഖാന്‍ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്നു കരുതിയിരിക്കെയാണു പുതിയ നീക്കവുമായി രംഗത്തെത്തിയത്.

Exit mobile version