ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കില്ല, നായകനായി വിളിച്ചാല്‍ മാത്രം പോകും, തുറന്നടിച്ച് മന്‍സൂര്‍ അലിഖാന്‍

masoor ali khan| bignewslive

താന്‍ ഇനി ലീഡ് റോളിലേക്ക് വിളിച്ചാല്‍ മാത്രമേ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുകയുള്ളൂവെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍. അല്ലെങ്കില്‍ ലോകേഷിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.

ലോകേഷ് തനിക്കെതിരെ പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ ഒത്തിരി നിരാശയുണ്ടെന്നും ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.

also read: ശുഭ വാര്‍ത്ത കാത്ത് രാജ്യം: 15 മീറ്റര്‍ ദൂരത്തിനപ്പുറത്ത് 41 ജീവനുകള്‍; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍

തനിക്കെതിരെയുള്ള നോട്ടീസ് നാല് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണം ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞു. ലിയോ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു തൃയക്കെതിരെ മന്‍സൂര്‍ അലിഖാന്‍ മോശം പരാമര്‍ശം നടത്തിയത്.

അതേസമയം, താന്‍ തൃഷയ്‌ക്കെതിരായ മോശം പരാമര്‍ശത്തില്‍ താന്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസം മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയിരുന്നു. മാപ്പു പറയാന്‍ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും മന്‍സൂര്‍ ആരോപിച്ചു.

Exit mobile version