ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം, മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്ക് പറ്റി. ശബരിമലയില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്.

ksrtc bus| bignewslive

അതേസമയം, അപകടത്തില്‍ പരിക്ക് പറ്റിയ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് അപകടമുണ്ടായത്.

also read: ബോളിവുഡ് സിനിമാതാരം ജൂനിയര്‍ മെഹമൂദ് അന്തരിച്ചു, മരണം കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെ

പരിക്കേറ്റവരില്‍ നാല് പേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാലയ്ക്കല്‍ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം.

ksrtc bus| bignewslive

ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. അപകട സ്ഥലത്ത് നിന്നും വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചതായി പൊലീസ് അറിയിച്ചു. അപകടം നാട്ടുകാരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

Exit mobile version