ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്നേഹയാത്ര നടത്തുമെന്ന് എംടി രമേശ്, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരെത്തെ തുടങ്ങി ബിജെപി, കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്രയും

ramesh| bignewslive

കോട്ടയം: ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്നേഹയാത്ര നടത്താനൊരുങ്ങി ബിജെപി. ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം തിരുമാനിച്ചതായി ബിജെപി നേതാവ് എടി രമേശ് പറഞ്ഞു.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായിട്ടാണ് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്‌നേഹയാത്ര. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്നും ജനുവരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പദയാത്രയും നടത്തുമെന്നും എംടി രമേശ് പറഞ്ഞു.

also read: കറിക്കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, അറസ്റ്റില്‍

അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മൂന്നിടത്ത് ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു. ഇതിന്റെ ആവേശം ഉള്‍ക്കൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

എന്‍ഡിഎയുടെ ഭാഗമായി 20 ലോക്സഭാ മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്രയില്‍ 25,000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്‍ഡിഎ മുന്നണി വിപുലപ്പെടുത്തുമെന്നും രമേശ് പറഞ്ഞു.

Exit mobile version